അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു

0

വെള്ളമുണ്ട സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. വിവിധ പദ്ധതികളില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നല്‍കിയ 12 ലക്ഷം രൂപ വെള്ളമുണ്ട സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി ടി.മൊയ്തു തട്ടിയെടു ത്തതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തി യതിനെ തുടര്‍ന്നാണ് നടപടി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഇടതുമുന്നണി ആവശ്യപ്പെട്ടു.

സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും നല്‍കാനുള്ള 12 ലക്ഷം രൂപ തട്ടിയെടുത്ത വെള്ളമുണ്ട സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിക്കെതിരെയും, ഇതിന് ഒത്താശ ചെയ്ത ഭരണസമിതിക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഇടതുപക്ഷം.കടാശ്വാസ ധനസഹായവും പെന്‍ഷന്‍ തുകയും അടക്കം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ സെക്രട്ടറിക്കെതിരെയും ഇതിനു കൂട്ടുനിന്ന ഭരണസമിതിക്കെതിരെയും കേസെടുത്ത് അന്വേഷണം നടത്തണമെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് എ എന്‍ പ്രഭാകരന്‍ ആവശ്യ പ്പെട്ടു.കുടുംബശ്രീക്ക് അനുവദിച്ച വായ്പ മുതല്‍ കടാശ്വാസ ധനസഹായവും പെന്‍ഷന്‍ തുക അടക്കം തട്ടിയെടുത്തതായാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഉള്ളതെന്നും, സമഗ്രമായ അന്വേഷണം നടത്തി ഭരണസമിതി പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

അതിനിടെ. ബാങ്ക് സെക്രട്ടറി മൊയ്തുവിനെ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സസ്‌പെന്‍ഡ് ചെയ്തിരി ക്കുകയാണ്. എന്നാല്‍ ഭരണസമിതിക്കെതിരെ ഉള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും. ഏത് അന്വേഷണത്തെ നേരിടാനും ഭരണസമിതി തയ്യാറാണെന്നും സമിതി വ്യക്തമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!