മനുഷ്യജീവനാണ് വലുതെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍
മനുഷ്യ ജീവനാണ് വലുതെന്നും അത് സംരക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്നും റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ പിലാക്കാവ് പഞ്ചാരകൊല്ലി ഉരുള്‍പ്പൊട്ടല്‍ പ്രദേശം സന്ദര്‍ശിച്ച ശേഷം പ്രദേശവാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ പിലാക്കാവ് പഞ്ചാരകൊല്ലി ഉരുള്‍പ്പൊട്ടല്‍ പ്രദേശത്ത് എത്തിയത്. പൊട്ടിയ ഭാഗങ്ങള്‍ കണ്ട ശേഷം പ്രദേശവാസികളോട് വിവരങ്ങളും ആരാഞ്ഞു. തങ്ങളുടെ പ്രയാസങ്ങള്‍ മന്ത്രിക്ക് മുന്‍പില്‍ അവതിരിപ്പിക്കുകയും ചെയ്തു. മനുഷ്യജീവന് തന്നെ വില കല്‍പ്പിക്കുന്നതോടൊപ്പം പ്രദേശത്തെ വീടു നഷ്ടപ്പെട്ടവര്‍ക്ക് വീടും ഭീഷണിയില്‍ കഴിയുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ കൈകൊള്ളുമെന്നും മന്ത്രി ഉറപ്പും നല്‍കി. അടിയന്തിരമായി വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതില്‍ റോഡിലകപ്പെട്ട മണ്ണ് നീക്കം ചെയ്യാനും മന്ത്രി തഹസില്‍ദാര്‍ എന്‍.ഐ. ഷാജുവിന് നിര്‍ദ്ദേശം നല്‍കി. ഒ.ആര്‍.കേളു എം.എല്‍.എ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.രാജു എം.എല്‍, നഗരസഭ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ്, വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭരാജന്‍, കൗണ്‍സിലര്‍മാരായ ലില്ലി കുര്യന്‍, കെ.വി. ജുബൈര്‍, മുജീബ് കോടിയോടന്‍, രാഷ്ട്രീയ നേതാക്കളായ പി.കെ. മൂര്‍ത്തി, വിജയന്‍ ചെറുകര, ഇ.ജെ. ബാബു എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.