ലാപ്ടോപ്പുകള്‍ വിതരണം ചെയ്തു.
വയനാട് ജില്ലാനാഷണല്‍ സര്‍വ്വീസ് സ്‌കീം തോണിച്ചാലില്‍ സംസ്ഥാന വനിതാശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മഹിളാ ശിക്ഷക് കേന്ദ്രത്തിലേക്ക് ലാപ്ടോപ്പുകള്‍ വിതരണം ചെയ്യുന്ന ‘ആശാകിരണ്‍’ പദ്ധതി നടപ്പിലാക്കി. കോവിഡ് കാലത്ത് നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം അന്യമാവാതിരിക്കുന്ന വിധത്തില്‍ കൈത്താങ്ങാവുന്നതിനായി വയനാട്,കോഴിക്കോട് ജില്ലകളിലെ ഏതാനും ഹയര്‍ സെക്കന്ററി എന്‍എസ്എസ് വൊളണ്ടിയര്‍മാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ശേഖരിച്ച തുക ഉപയോഗിച്ചാണ് ലാപ് ടോപ്പുകള്‍ക്കായുള്ള സാമ്പത്തിക സമാഹരണം നടത്തിയത്.തോണിച്ചാല്‍ മഹിള ശിക്ഷക് കേന്ദ്രത്തില്‍ വച്ച് നടന്ന പരിപാടിയില്‍ എന്‍.എസ്.എസ് മാനന്തവാടി പി.എ.സി കെ രവീന്ദ്രന്‍ അധ്യക്ഷനായിരുന്നു. എന്‍.എസ്.എസ് വയനാട് ജില്ലാ കണ്‍വീനര്‍ ശ്യാല്‍ കെ.എസ് മഹിളാ സമഖ്യ ഡി.പി.സി അംബിക വി.ഡിക്ക് ലാപ്ടോപ്പുകള്‍ കൈമാറി.എന്‍.എസ്.എസ് വയനാട് ജില്ലാ മുന്‍കണ്‍വീനര്‍ ജോസഫ് എം.ജെ, എന്‍എസ്എസ് പടിഞ്ഞാറത്തറ പി.എ.സി സാജിദ് പി.കെ, കല്‍പ്പറ്റ പി.എ.സി എ.ഹരി,ജി.എച്ച്.എസ്.എസ് പടിഞ്ഞാറത്തറ പ്രോഗ്രാം ഓഫീസര്‍ ബിജുകുമാര്‍ പി,കല്ലോടി സെന്റ് ജോസഫ്സ് എച്ച്എസ്എസ് പ്രോഗ്രാം ഓഫീസര്‍ വി.ജെ.തോമസ്,കോളേരി എച്ച്.എസ്.എസ് വൊളണ്ടിയര്‍മാരായ അക്ഷയ്,അജയ്,സജിത പി.സി എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് മഹിള ശിക്ഷക് കേന്ദ്രത്തിലെ പഠിതാക്കളുടെ കലാപരിപാടികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അവതരിപ്പിച്ചു.