കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം
മാനന്തവാടി താനിക്കലില്‍ സി.പി.എം.വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പയ്യംമ്പള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി.പോലീസിന്റെ ഭാഗത്തു നിന്നും നീതി ലഭിച്ചില്ലെങ്കില്‍ ശക്തമായ സമരങ്ങള്‍ക്ക് രൂപം നല്‍കുമെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇന്ന് രാവിലെ പാല്‍ അളക്കുന്നതിനിടെയാണ് ബെന്നിയെന്നയാളെ സി.പി.എമ്മുകാരനായ വാര്‍ഡ് കൗണ്‍സിലറും മറ്റ് 5 പേരും ക്രൂരമായി മര്‍ദ്ദിച്ചത്. പിന്നീട് സംഘം വീട്ടിലെത്തി ഭാര്യയെയും മക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയതു.ശബ്ദം കേട്ടെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കളമ്പാട്ട് അബ്രഹാം, എല്‍ബിന്‍ മാത്യ എന്നിവരെയും സംഘം മര്‍ദിച്ചതായും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.കുടുംബത്തെ അടക്കം ഭീഷണിപ്പെടുത്തിയ കൗണ്‍സിലറുടെയും മറ്റ് ആളുകളുടെയും പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.വാര്‍ത്താ സമ്മേളനത്തില്‍ ജേക്കബ് സെബാസ്റ്റ്യന്‍, സണ്ണി ചാലില്‍, അശോകന്‍ കൊയിലേരി, എല്‍ബിന്‍ മാത്യു, റെജി ഉള്ളോപ്പിളളില്‍, റോബര്‍ട്ട് ഉള്ളോളില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.