കുപ്രസിദ്ധ മോഷ്ട്ടാവ് തുളസി ദാസിനെയും, കാസര്‍ഗോഡ് സ്വദേശിയായ തോമസിനേയും കമ്പളക്കാട് പറളിക്കുന്നില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നു. ഇതില്‍ തുളസി ദാസ് കമ്പളക്കാട് പറളിക്കുന്ന് സ്വദേശി കൂടിയാണ്. ഇയാള്‍ ഇയാളുടെ വീടിന്റെ അയല്‍പക്കത്തെ വീട്ടില്‍ മോഷണം നടത്തിയിരുന്നു. ഈ മോഷണവുമായി ബന്ധപ്പെട്ടാണ് തെളിവെടുപ്പ് നടത്തിയത്. കമ്പളക്കാട് പോലീസ് എസ്. ഐ അജേഷ് കുമാറിന്റെയും, എ.എസ്.ഐ ആന്റണിയുടെയും കാര്യക്ഷമമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. മുമ്പ് രണ്ട് പ്രാവശ്യം പ്രതി പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞിരുന്നു. ഇത്തവണ എല്ലാ പഴുതുകളും അടച്ചാണ് പോലീസ് ഇയാളെ പിടിച്ചത്. പറളിക്കുന്നിലെ പ്രജോഷ് എന്ന വ്യക്തിയുടെ വീട്ടിലാണ് മോഷണം നടന്നത്. സ്വര്‍ണ്ണാഭരണങ്ങളും, കുറച്ചു ഡോളറുകളും, പണവുമാണ് നഷ്ട്ടപ്പട്ടത്. വീടിന്റെ അടുക്കള വാതില്‍ കുത്തി തുറന്നാണ് മോഷ്ട്ടാക്കള്‍ മോഷണം നടത്തിയത്. പറളിക്കുന്ന് പ്രദേശത്ത് നിരവധി മോഷണങ്ങള്‍ പ്രതി ഇതിനു മുമ്പും നടത്തിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ജില്ലയിലെ നിരവധി മോഷണകേസുകളിലും, തട്ടിപ്പു കേസുകളിലും പ്രതിയാണ് തുളസിദാസ്.
Sign in
Sign in
Recover your password.
A password will be e-mailed to you.