മിഷന്‍ ക്ലീന്‍ വയനാട് ഏകദിന ശുചീകരണ മഹായജ്ഞത്തിന്റെ ഭാഗമായി കല്‍പ്പറ്റ നഗരസഭയിലെ 6-ാം വാര്‍ഡില്‍ കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളും, എസ്.കെ.എം.ജെ ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സമ്പൂര്‍ണ്ണ ശുചീകരണം നടത്തി. നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ടി.ജെ. ഐസക്ക് ഉദ്ഘാടനം ചെയ്തു. എസ്.കെ.എം.ജെ.പ്രിന്‍സിപ്പാള്‍ എ. സുധാറാണി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് എസ്.ശകുന്തള, മുനിസിപ്പാലിറ്റി 6-ാം വാര്‍ഡ് കോ ഓര്‍ഡിനേറ്റര്‍ വി.ജി. ജിഷ, റജീന(എ.ഡി.എസ്), അഹമ്മദ്കുട്ടി, ഹംസക്കുട്ടി എന്നിവരും എസ്.കെ.എം.ജെ ഹയര്‍സെക്കന്ററി സ്‌കൂളിലെ അധ്യാപകരും നേതൃത്വം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.