മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സി.പി.എം വയനാട് ജില്ലാ കമ്മിറ്റി 11,59,270 രൂപ നല്‍കി. ബുധനാഴ്ച വൈകിട്ട് പാര്‍ട്ടി ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ തുക കളക്ടര്‍ കേശവേന്ദ്ര കുമാറിനു കൈമാറി. ജില്ലയില്‍ നിന്നും 40 ലക്ഷം രൂപ സ്വരൂപിച്ച് നല്‍കാനാണ് സി.പി.എം ജില്ലാ കമ്മിറ്റിയുടെ തീരുമാനം. ഇത്തരത്തില്‍ 35 ലക്ഷത്തോളം രൂപ വിവിധ ഘട്ടങ്ങളിലായി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതായി ജില്ലാ സെക്രട്ടറി പറഞ്ഞു. കൂടാതെ തോട്ടം തൊഴിലാളികളുടെ ഒരു ദിവസ വേതനവും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ജില്ലയിലെ നഷ്ടങ്ങളുടെ കണക്ക് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പ്രാദേശിക തലത്തില്‍ തിട്ടപ്പെടുത്താനുള്ള നടപടികള്‍ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. ആറു മാസം കൊണ്ട് വയനാടിനെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ പുനര്‍നിര്‍മ്മിക്കാനാണ് പാര്‍ട്ടി ശ്രമമെന്നും പി.ഗഗാറിന്‍ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.