കഠിനതടവിന് ശിക്ഷിച്ചു.
പത്ത് വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. നിരവില്‍പുഴ വാളാംതോട് സ്വദേശിയായ വീട്ടമ്മയെയും മകനെയും വെട്ടിപരിക്കേല്‍പിക്കുകയും അഞ്ചര പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവരുകയും ചെയ്ത സംഭവത്തിലാണ് തിരുവനന്തപുരം സ്വദേശികളായ മൂന്ന് പേര്‍ക്ക് മാനന്തവാടി അഡീഷണല്‍ സെക്ഷന്‍സ് കോടതി പത്ത് വര്‍ഷത്തെ കഠിനതടവ് വിധിച്ചത്. തിരുവനന്തപുരം പുത്തന്‍വീട്ടില്‍ അമീന്‍ (29), വിനോദ് എന്ന കക്ക വിനോദ് (39), ജോഷി (35) എന്നിവരെയാണ് മാനന്തവാടി അഡീഷണല്‍ സെക്ഷന്‍സ് ജഡ്ജി പി. സെയ്തലവി പത്ത് വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചത്.