പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണന്‍  മൂന്നാംതവണയും പുല്‍പ്പള്ളി മേഖലയില്‍ നിന്ന്

0

പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മൂന്നാം തവണയും പുല്‍പ്പള്ളി മേഖലയില്‍ നിന്ന്.പനമരം ബ്ലോക്ക് പഞ്ചായത്ത് രൂപീകൃതമായതിനു ശേഷം 2010-ല്‍ പുല്‍പ്പള്ളി ഡിവിഷനില്‍ മത്സരിച്ച വത്സാ ചാക്കോയും, 2015-ല്‍ പുല്‍പ്പള്ളില്‍ ഡിവിഷനില്‍ നിന്ന് മത്സരിച്ച ടി.എസ്.ദിലീപ് കുമാറുമായിരുന്നു പ്രസിഡന്റ്. എന്നാല്‍ ഇത്തവണ എസ് റ്റി വനിതാ പ്രസിഡന്റായ പനമരം ബ്ലോക്ക് പഞ്ചായത്തില്‍ പാടിച്ചിറ ബ്ലോക്ക് ഡിവിഷനില്‍ നിന്നും മത്സരിച്ച മുന്‍ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണനാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത.

2005ല്‍ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് അംഗവും 2010ല്‍ ആനപ്പാറ ഡിവിഷനില്‍ നിന്നും ബ്ലോക്ക് പഞ്ചായത്ത് അംഗവും 2015ല്‍ മുള്ളന്‍കൊല്ലി പഞ്ചായത്ത് രണ്ടാം വാര്‍ഡ് ഭൂതാനം കുന്നില്‍ നിന്നും വിജയിച്ച് മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.20 വര്‍ഷത്തോളം ജനപ്രതിനിധിയായിരുന്ന ഗിരിജാ കൃഷ്ണന് ഇത്തവണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിക്കുന്നതോടെ പുല്‍പ്പള്ളി മേഖലയില്‍ നിന്നും മൂന്നാം തവണയും പുല്‍പ്പള്ളി മേഖലയില്‍ നിന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നതിന്റെ പ്രത്യേകതയും ഗിരിജാ കൃഷ്ണനുണ്ട്. ഇത്തവണ ഗിരിജാ കൃഷ്ണന്‍ പ്രസിഡന്റായിരുന്ന മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ യുഡിഎഫിന് തുടര്‍ ഭരണം ലഭിച്ചതും ഗിരിജാ കൃഷ്ണന്റെ ഭരണ നേട്ടമായി മാറി. ഇനി 5 വര്‍ഷകാലം ബ്ലോക്ക് പഞ്ചായത്ത് നയിക്കാന്‍ അവസരം ലഭിക്കുന്നതോടെ പുല്‍പ്പള്ളി മേഖലയ്ക്ക് അഭിമാനമായി .

Leave A Reply

Your email address will not be published.

error: Content is protected !!