കോണ്‍ഗ്രസ് അദ്ധ്യക്ഷയായി സോണിയ തുടരും;

0

കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് സോണിയാഗാന്ധി തുടരും. തലപ്പത്തേക്ക് ഇല്ലെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചതോടെയാണ് സോണിയ തുടരുമെന്ന് ഉറപ്പായത്. ശക്തമായ നേതൃത്വം ഇല്ലെങ്കില്‍ ഇനിയും തിരിച്ചടി ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് ഉന്നതതല യോഗത്തിലെ പൊതു വിലയിരുത്തല്‍. കോണ്‍ഗ്രസിലെ ഒരു നേതാവും രാഹുല്‍ ഗാന്ധിക്കെതിരല്ലെന്നും രാഹുല്‍ കോണ്‍ഗ്രസിനെ നയിക്കണമെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നതെന്നും നേതാക്കള്‍ യോഗത്തിന് ശേഷം പ്രതികരിച്ചു.

ശക്തമായ നേതൃത്വമില്ലെങ്കില്‍ തിരിച്ചടിയുണ്ടാകും എന്നതിന് ഉദാഹരണമാണ് കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോല്‍വിയെന്നാണ് പല നേതാക്കളും അഭിപ്രായപ്പെട്ടത്. ഇക്കാര്യത്തില്‍ കൃത്യമായ ആത്മപരിശേധന വേണമെന്ന നിലപാടും പലരും മുന്നോട്ട്‌ വച്ചു. ചില അഴിച്ചു പണികള്‍ പാര്‍ട്ടിയിലുണ്ടായേക്കും. നാലോ അഞ്ചോ ഉപാദ്ധ്യക്ഷന്‍മാരെ നിയമിച്ചേക്കാന്‍ സാദ്ധ്യതയുണ്ട്.

അഞ്ച് മണിക്കൂറാണ് പാര്‍ട്ടിയുടെ ഉന്നതതല യോഗം നടന്നത്. ബിഹാര്‍ തിരഞ്ഞെടുപ്പ്, തെലങ്കാനയിലുണ്ടായ തോല്‍വി, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടക്കം ഉന്നതതല യോഗത്തില്‍ ചര്‍ച്ചയായെന്നാണ് വിവരം. ഇതോടൊപ്പം രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരം, പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഒഴിവാക്കിയത് തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയായി. പാര്‍ട്ടിയില്‍ തിരുത്തല്‍ വേണമെന്ന് ആവശ്യപ്പെട്ട മുതിര്‍ന്ന നേതാക്കളടക്കമുളളവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!