പുനരധിവാസം പോരായ്മകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും

0

പ്രളയക്കെടുതിയിലും മണ്ണ് ഇടിച്ചിലിലും ദുരിതമനുഭിക്കുന്നവരെയും ഉരുള്‍പ്പൊട്ടി രക്ഷിതാക്കളെ നഷ്ടപ്പെട്ട തലപ്പുഴ മക്കിമല റസാഖിന്റെ കുടുംബത്തെയും സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി സന്ദര്‍ശിച്ചു. തലപ്പുഴ മക്കിമലയില്‍ മണ്ണ് ഇടിച്ചില്‍ ഭിഷണിയെ തുടര്‍ന്ന് 22 വീട്ടുകാരും തലപ്പുഴ പണിച്ചിപ്പാലത്ത് മണ്ണ് ഇടിച്ചിലില്‍ വീട് നഷ്ടപ്പെട്ട 3 വീട്ടുകാരും തലപ്പുഴ ചുങ്കത്തെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുകയാണ്. ആദ്യഘട്ടത്തില്‍ പുതിയിടത്തും രണ്ടാം ഘട്ടത്തില്‍ മക്കിമല സ്‌കൂളിലും ഇന്നലെ മുതല്‍ ചുങ്കം പള്ളിയുടെ ഹാളിലുമാണ് ഇവര്‍ കഴിയുന്നത്. ഇവരുടെ പുനരധിവാസത്തിന് സര്‍ക്കാരില്‍ ഇടപ്പെടല്‍ നടത്തുമെന്നും ഇവര്‍ക്ക് അടിയന്തിരമായി സൗകര്യം ഒരുക്കണമെന്നും സത്യന്‍ മൊകേരി ആവശ്യപ്പെട്ടു. വയനാട്ടില്‍ വെള്ളപൊക്കത്തിലും മണ്ണ് ഇടിച്ചിലും മരണങ്ങളുമുണ്ടായി, ഭൂമി, കൃഷി, വളര്‍ത്ത് മൃഗങ്ങള്‍ നഷ്ടപ്പെട്ടവരും ഉണ്ട്. ഇവരുടെ പുനരധിവാസത്തിനുള്ള നടപടിക്രമങ്ങള്‍ വേഗത്തില്‍ പുര്‍ത്തിയായി വരികയാണ്.ഇതിന് എല്ലവരുടെയും ഭാഗത്ത് നിന്നുള്ള സഹായവും പിന്തുണയും ലഭിച്ച് വരികയാണ്. ഇനിയും സഹായങ്ങള്‍ ലഭിക്കേണ്ടതുണ്ട്. ഇതിന് മുഴുവന്‍ പേരുടെയും പിന്തുണ കേരളത്തിന് ആവശ്യമാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചിട്ടയായ പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും സത്യന്‍ മൊകേരി പറഞ്ഞു. സിപിഐ മാനന്തവാടി മണ്ഡലം സെക്രട്ടറി വി.കെ. ശശിധരന്‍, ജില്ല കൗണ്‍സില്‍ അംഗം സി.എസ് സ്റ്റാന്‍ലി, കല്‍പ്പറ്റ മണ്ഡലം സെക്രട്ടറി ഡോ.അമ്പിചിറയില്‍, വൈത്തിരി മണ്ഡലം സെക്രട്ടറി എന്‍.വി.ബാബു എന്നിവരും ഉണ്ടായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!