യാത്രയയപ്പ് ഉപഹാരം ദുരിതാശ്വാസനിധിയിലേക്ക്

0

സര്‍വ്വീസ് കാലയളവില്‍ ഏറ്റവുമവസാനം ലഭിക്കുന്ന യാത്രയയപ്പ് നിമിഷം അനശ്വരമാക്കി മീനങ്ങാടി എസ്.ഐ സി.വി ജോര്‍ജ് വേറിട്ടു നിന്നു. കേരള പോലീസ് അസോസിയേഷനും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും സംയുക്തമായി നടത്തിയ യാത്രയയപ്പ് ചടങ്ങിലാണ് തനിക്കു കിട്ടിയ ഒരു പവന്റെ സ്വര്‍ണനാണയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ  നിധിയിലേക്ക് നല്‍കുകയാണെന്ന് അദ്ദേഹം അറിയിച്ചത്. തുടര്‍ന്ന് സഹപ്രവര്‍ത്തകരോടൊപ്പം നേരിട്ട് കളക്ടറേറ്റിലെത്തി ജില്ലാ കളക്ടര്‍ക്ക് ഒരു പവന്‍ സ്വര്‍ണ്ണ നാണയത്തിന്റെ മൂല്യമുള്ള തുക കൈമാറി. കേരള പോലീസ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എം ശശീധരന്‍, സെക്രട്ടറി പി.ജി സജീഷ് കുമാര്‍, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് പി.സി സജീവന്‍, മുന്‍ പ്രസിഡന്റ് കെ.പി രാധാകൃഷ്ണന്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. അമ്പലവയല്‍ സ്വദേശിയായ സി.വി ജോര്‍ജിന്റെ പോലീസ് സേനയിലെ 29 വര്‍ഷത്തെ സര്‍വ്വീസ് കാലാവധി ആഗ്സറ്റ് 31 ന് പൂര്‍ത്തിയാവും.

Leave A Reply

Your email address will not be published.

error: Content is protected !!