കിടപ്പാടം നഷ്ട്‌പ്പെട്ട് ദിലീപ്
കലി തുള്ളി പെയ്ത കാലവര്‍ഷം മാനന്തവാടി ചോയിമൂല ചെറുകുന്നത്ത് ദിലീപിന് നഷടമായത് താന്‍ അദ്ധ്വാനിച്ചുണ്ടാക്കിയ വീടും കിടപാടവും തയ്യല്‍ മിഷ്യന്‍ റിപ്പയറിംഗ് ജോലി ചെയ്ത് ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുകയും രണ്ട് വര്‍ഷം മുന്‍പ്പ് നല്ല നിലയിലുള്ള വീടും നിര്‍മ്മിചെങ്കിലും മഴ കവര്‍ന്നെടുത്തത് ദിലീപിന്റെ വീടും കിടപാടവുമാണ് സമീപവാസിയായ പ്രദീപന്റെ വീടും ഭാഗികമായി തകര്‍ന്നിട്ടുണ്ട് മണ്ണിടിച്ചല്‍ പ്രദേശത്തെ വീടുകള്‍ക്കും ഭീഷണിയായിട്ടുണ്ട്. ഒരു മാസം മുന്‍പ് വീടിനു പുറക്കില്‍ മണ്ണിഞ്ഞിട്ടുണ്ടായിരുന്നുവെങ്കിലും ഇക്കഴിഞ്ഞ ശക്തമായ മഴയിലെ മണ്ണിടിച്ചിലാണ് ദിലീപിന്റെ വീട് പൂര്‍ണ്ണമായും തകരാന്‍ ഇടയായത് ഒരു മാസംം മുന്‍പ് ചെറിയ തോതില്‍ മണ്ണ് ഇടഞ്ഞതിനെ തുടര്‍ന്ന് ദിലീപും കുടുംബവും തറവാട്ടിലായിരുുന്നു അന്തിയുറ ങ്ങിയിരുന്നത് അതിനിടെയാണ് വീട് പൂര്‍ണ്ണമായും തകര്‍ന്നത്. വീടിന്റെ മേല്‍ക്കൂര മാത്രമാണ് ഇപ്പോള്‍ കാണാന്‍ കഴിയുക ബാക്കി പൂര്‍ണ്ണമായും മണ്ണിനടിയിലാണ്. വീട്ടുപകരണങ്ങളടക്കം മണ്ണിനടിയിലായി ആകെയുണ്ടായിരുന്ന അഞ്ച് സെന്റ് സ്ഥലവും വീടും നഷ്ട്ടപ്പെട്ട അവസ്ഥയിലാണ് ദിലീപും കുടുംബവും. ദിലീപ് ഇപ്പോള്‍ സര്‍ക്കാരിന്റെ സഹായത്തിനായുള്ള കാത്തിരിപ്പിലാണ്.