ഗിരീഷിന്റെ വീട് പൂര്‍ണ്ണമായും നിലംപതിച്ചു. തുടര്‍ച്ചയായി അനുഭവിക്കുന്ന കാലവര്‍ഷ ദുരിതങ്ങള്‍ക്ക് മുന്നില്‍ പകച്ച് നില്‍ക്കുകയാണ് സുഗന്ധഗിരി രണ്ടാം യുണിറ്റിലെ ഗിരീഷും കുടുംബവും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഗിരീഷിന്റ കുടുംബത്തെ വിടാതെ പിന്തുടരുകയാണ് ദുരിതം. 2014-ലാണ് ഗിരീഷിന്റ വിടുപണി ആരംഭിച്ചത്. പിന്നീട് മഴയില്‍ മൂന്ന് പ്രാവശ്യമാണ് ഗിരീഷിന്റെ വീട് തകര്‍ന്നത്. ഓരോ തവണ വീട് തകരുമ്പോഴും ഇനി അപകടം ഉണ്ടാവല്ലേയെന്ന് പ്രാര്‍ഥനയോടെ വീണ്ടും വീടുപണി ആരംഭിക്കും. മുന്‍ വര്‍ഷങ്ങളില്‍ പെയ്ത കനത്ത മഴയില്‍ വീടിന് മുകളിലേക്ക് കല്ലും മണലും വീണ് വീട് ഭാഗീകമായി തകര്‍ന്നിരുന്നു. തുടര്‍ന്ന് അന്നത്തെ കളക്ടര്‍ കേശവേന്ദ്രകുമാര്‍ സ്ഥലം സന്ദര്‍ശിച്ച് ഇവിടെ വീട് വെക്കുന്നത് അപകടകരമാണെന്നും വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നും ഉറപ്പു നല്‍കിയിരുന്നു. പിന്നീട് തുടര്‍ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലും മണ്ണിടിഞ്ഞ് വീട് ഭാഗികമായി നശിച്ചിരുന്നു. ഗിരീഷിന്റ പിതാവ് ചിന്നന് സര്‍ക്കാരില്‍ നിന്ന് ലഭിച്ചതാണ് ഈ ഭൂമി. ഗിരീഷും ഭാര്യയും കൂലിപ്പണി യെടുത്ത് കിട്ടുന്ന വരുമാനത്തില്‍ നിന്ന് മിച്ചംവെച്ചാണ് വീട് നിര്‍മ്മിച്ചത് എന്നാല്‍ കുടുംബത്തിന്റെ പ്രതീക്ഷകള്‍ തകര്‍ത്ത് ഇത്തവണ ഇവിടെ ഉണ്ടായ ഉരുള്‍പൊട്ടലിന് സമാനമായ മണ്ണിടിച്ചിലോടെ വീട് പൂര്‍ണ്ണമായും നശിച്ചു. നിലവില്‍ ഈ സ്ഥലത്ത് ഇനിയും വീട് വെക്കാന്‍ സാധിക്കില്ല ഇവര്‍ക്ക് വീട് വെക്കാന്‍ അനുയോജ്യമായ സ്ഥലം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. വീട് തകര്‍ന്നതിനെ തുടര്‍ന്ന് സുഗന്ധഗിരിയിലെ ഗവണ്‍മെന്റ് യു.പി സ്‌കൂളിലെ ക്യാമ്പിലാണ് ഇവര്‍ താമസിച്ചിരുന്നത് ഇപ്പോള്‍ ക്യാമ്പ് പിരിച്ചു വിട്ടിട്ടും എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന ഗിരീഷിന്റെ കുടുംബം.
Sign in
Sign in
Recover your password.
A password will be e-mailed to you.