വീ ഫോര്‍ വയനാട്, മിഷന്‍ ക്ലീന്‍ വയനാട് ഏകദിന ശുചീകരണത്തിന്റെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ഇന്ന് (ആഗസ്ത് 28) രാവിലെ 11 ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെയും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരുടെയും സെക്രട്ടറിമാരുടെയും യോഗം ആസുത്രണഭവനില്‍ ചേരും. രാഷ്ട്രീയ പാര്‍ട്ടികള്‍, വ്യാപാര സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, സര്‍ക്കാരിതര സംഘടനകള്‍, വളണ്ടിയര്‍ ഗ്രൂപ്പുകള്‍, എന്‍.എസ്.എസ്, എസ്.പി.സി, എന്‍.സി.സി, സ്‌ക്രാപ് മര്‍ച്ചന്റ്‌സ്, സര്‍വീസ് സംഘടനകള്‍ എന്നിവര്‍ ഓരോ പ്രതിനിധിയെ വീതം യോഗത്തില്‍ പങ്കെടുപ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കളക്ടറും അഭ്യര്‍ത്ഥിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.