ധനസഹായം നല്‍കി
മക്കിമല ഉരുള്‍പ്പൊട്ടലില്‍ മരണമടഞ്ഞ മംഗലശേരി റസാക്കിന്റെ കുടുംബത്തിന് യു.എ.ഇ. എക്‌സ്‌ചേഞ്ച് ധനസഹായം നല്‍കി. മാനന്തവാടി ബ്രാഞ്ചില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ്. ധനസഹായ വിതരണം നടത്തി. മക്കിമല ആറാം വാര്‍ഡ് മെമ്പര്‍ വിജയലക്ഷ്മി ടീച്ചര്‍, യു.എ.ഇ. എക്‌സ്‌ചേഞ്ച് റീജിണല്‍ മാനേജര്‍ സുജേഷ്, മേഖല മാനേജര്‍ സുനില്‍, സി.പി. ജോസ്, ശിവപ്രസാദ്, അര്‍ജുന്‍, റിജു തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിധരായി.