പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും

0

ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ഇന്ന് തറക്കല്ലിടും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ശിലാസ്ഥാപനവും ഭൂമിപൂജയും നടത്തുക. പാര്‍ലമെന്റ് ഹൗസ് എസ്റ്റേറ്റിലെ 108-ാംപ്ലോട്ടിലാണ് 60,000 മീറ്റര്‍ സ്‌ക്വയറിലുളള പുതിയ മന്ദിരം ഉയരുക. അതേസമയം, തറക്കല്ലിടില്‍ ചടങ്ങല്ലാതെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കരുതെന്ന് സുപ്രിംകോടതി വിലക്കിയിട്ടുണ്ട്.

ഇന്ത്യന്‍ ജനധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റിന് കാല സംബന്ധിയായ ചില അപര്യാപ്തതകളും പരിമിതികളും നേരിടുന്നു. ഈ സാഹചര്യത്തില്‍ പുതിയ പാര്‍ലമെന്റ് മന്ദിര നിര്‍മ്മാണത്തിലൂടെ അവ മറികടക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള സമ്മേളനം പുതിയ മന്ദിരത്തില്‍ നടത്താനാകും വിധമാകും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നത്. ശിലാസ്ഥാപനം ഇന്ന് ഉച്ചയ്ക്ക് ഒരുമണിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. ഭൂമി പൂജയും പ്രധാനമന്ത്രി തന്നെയാകും നിര്‍വഹിക്കുക. പാര്‍ലമെന്റ് ഹൗസ് എസ്റ്റേറ്റിലെ 108-ാം പ്ലോട്ടിലാണ് 60,000 മീറ്റര്‍ സ്‌ക്വയറിലുളള പുതിയ മന്ദിരം ഉയരുന്നത്. മന്ദിരത്തില്‍ എല്ലാ എംപിമാര്‍ക്കും പ്രത്യേകം ഓഫീസുകളുണ്ടായിരിക്കും. കടലാസ് രഹിത ഓഫീസ് എന്ന ലക്ഷ്യത്തിലേക്കുളള ആദ്യപടിയായി അത്യാധുനിക ഡിജിറ്റല്‍ ഇന്റര്‍ഫേസുകള്‍ സജ്ജമാക്കും.

വിശാലമായ ഒരു കോണ്‍സ്റ്റിറ്റിയൂഷന്‍ ഹാള്‍, എംപിമാര്‍ക്കായി ഒരു ലോഞ്ച്, ലൈബ്രറി, സമ്മേളനമുറികള്‍, ഡൈനിംഗ് ഏരിയ, വിശാലമായ പാര്‍ക്കിംഗ് സൗകര്യം എന്നിവയും പുതിയ മന്ദിരത്തിന്റെ ഭാഗമായ് ഉണ്ടാകും. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ലോക്സഭാ ചേംബറില്‍ 888 അംഗങ്ങള്‍ക്കും രാജ്യസഭ ചേംബറില്‍ 384 അംഗങ്ങള്‍ക്കും ആകും ഇരിപ്പിട സൗകര്യമുണ്ടായിരിക്കുക. ഭാവിയില്‍ ഇരുസഭകളിലെ അംഗങ്ങളുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടാകും എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഇരിപ്പിട സൗകര്യം വര്‍ധിപ്പിച്ചിരിക്കുന്നത്. 971 കോടി രൂപ ചെലവിട്ടു നിര്‍മിക്കുന്ന 64,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള പുതിയ മന്ദിരവും അനുബന്ധ ഓഫിസ് സമുച്ചയവും 2022 ല്‍ പൂര്‍ത്തിയാകുമെന്നാണു പ്രതീക്ഷ. അതേസമയം, മന്ദിരത്തിന് ശിലയിട്ടാലും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാകില്ല. ഇതിനായി സുപ്രിംകോടതിയുടെ അനുമതി അവശ്യമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!