ജില്ലയില്‍ 241 പേര്‍ക്ക് കൂടി കോവിഡ്

0

ജില്ലയില്‍ 241 പേര്‍ക്ക് കൂടി കോവിഡ്

111 പേര്‍ക്ക് രോഗമുക്തി

235 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

 

രോഗം സ്ഥിരീകരിച്ചവര്‍-പനമരം സ്വദേശികളായ 22 പേര്‍, പുല്‍പ്പള്ളി, തരിയോട് 21 പേര്‍ വീതം, മീനങ്ങാടി, ബത്തേരി, വൈത്തിരി 17 പേര്‍ വീതം, പൂതാടി 14 പേര്‍, കല്‍പ്പറ്റ, മുട്ടില്‍ 12 പേര്‍ വീതം, അമ്പലവയല്‍ 11 പേര്‍, വെള്ളമുണ്ട 9 പേര്‍, കണിയാമ്പറ്റ, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ, തവിഞ്ഞാല്‍ 8 പേര്‍ വീതം, നെന്മേനി, പൊഴുതന 5 പേര്‍ വീതം, മേപ്പാടി, മൂപ്പൈനാട് 4 പേര്‍ വീതം, എടവക, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി 3 പേര്‍ വീതം, മാനന്തവാടി, മുള്ളന്‍കൊല്ലി, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിതരായത്.

നവംബര്‍ 5ന് തമിഴ്‌നാട്ടില്‍ നിന്നും എത്തിയ മാനന്തവാടി സ്വദേശി, ഒറീസ്സ സ്വദേശികളായ ബത്തേരിയില്‍ എത്തിയ 4 പേര്‍, മൈസൂരില്‍ നിന്നും വന്ന ബത്തേരി സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തി രോഗ ബാധിതരായത്.

Leave A Reply

Your email address will not be published.

error: Content is protected !!