പിഴയില്ലാതെ ഒമാന്‍ വിടാന്‍ രജിസ്റ്റര്‍ ചെയ്തത് 2,000ത്തിലേറെ ഇന്ത്യക്കാര്‍
തൊഴില്‍, താമസ രേഖകളുമായി ബന്ധപ്പെട്ട പിഴകളില്ലാതെ ഒമാന്‍ വിടുന്നതിനായി 2,000ത്തിലേറെ ഇന്ത്യക്കാര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു. ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ തിങ്കളാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. സാധുവായ പാസ്‌പോര്‍ട്ട് ഇല്ലാത്ത 500 പേര്‍ക്ക് അടിയന്തര യാത്രാ രേഖകള്‍ ഇന്ത്യന്‍ എംബസി അനുവദിച്ചതായി അംബാഡര്‍ മുനു മഹാവര്‍ പറഞ്ഞു. നാട്ടിലേക്ക് മടങ്ങാനായി രജിസ്റ്റര്‍ ചെയ്ത നിരവധി ഇന്ത്യക്കാര്‍ക്ക് തൊഴില്‍ മന്ത്രാലയത്തില്‍ നിന്നും അനുമതി ലഭിച്ചിട്ടുണ്ട്. ദിവസേന 120 മുതല്‍ 130 വരെ ഇന്ത്യക്കാര്‍ എംബസി വഴി രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച ഇളവ് ഉപയോഗപ്പെടുത്തുന്നതിന് നവംബര്‍ 15 മുതലാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. ഡിസംബര്‍ 31 വരെയാണ് അനധികൃത കുടിയേറ്റ തൊഴിലാളികള്‍ക്ക് പിഴ കൂടാതെ രാജ്യം വിടുന്നതിനുള്ള രജിസ്‌ട്രേഷന്റെ സമയപരിധി.