ജനകീയ വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് വന്നില്ല; അബ്രഹാം ബെന്‍ഹര്‍
ജനകീയ വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് വന്നില്ല; അബ്രഹാം ബെന്‍ഹര്‍
തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ തമസ്്കരിച്ചുവെന്നും, രാഷ്ട്രീയം മാത്രം ചര്‍ച്ചയാക്കിയാണ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതെന്നും ഹരിതസേന സ്ഥാപക പ്രസിഡണ്ടും കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകനുമായ അബ്രഹാം ബെന്‍ഹര്‍ ആരോപിച്ചു.
രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പൊതു വേദിയിലേക്ക് കൊണ്ടുവരുന്നില്ല. വയനാട് ജില്ലയില്‍ വയനാട് മെഡിക്കല്‍ കോളേജ്, രൂക്ഷമായ വന്യമൃഗശല്യം, ബദല്‍ പാത, രാത്രി യാത്രാ നിരോധനം, കാര്‍ഷിക വിലയിടിവ് , വിലക്കയറ്റം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് വന്നില്ലെന്നും ബെന്‍ഹര്‍ ആരോപിച്ചു.
പത്തു വര്‍ഷമായി തുടരുന്ന രാത്രിയാത്രാ നിരോധനത്തിന്റെ പേരില്‍ വയനാട്ടിലെ അടയ്ക്കാ കര്‍ഷകര്‍ക്ക് മാത്രം ഓരോ കിലോയ്ക്കും 10 രൂപ വീതം പ്രതിവര്‍ഷം നഷ്ടം ഉണ്ടാകുന്നുണ്ട്. കര്‍ഷകന്‍ വിലയ്ക്കുവാങ്ങുന്ന എല്ലാ ഉല്‍പ്പന്നങ്ങളുടെയും വില വര്‍ദ്ധിച്ചു. കാര്‍ഷിക വിപണിയില്‍ സര്‍ക്കാരിന്റെ ഇടപെടല്‍, അടിസ്ഥാനവില,മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്കുള്ള സഹായങ്ങള്‍ ,കാര്‍ഷിക കടാശ്വാസം തുടങ്ങിയ വിഷയങ്ങള്‍ ഒന്നും ചര്‍ച്ചയ്ക്കുപോലും വന്നില്ല. എല്ലാം ശരിയാക്കാം എന്ന് പറഞ്ഞു വന്നവര്‍ ഒന്നും ശരിയാക്കിയില്ലെന്നും അബ്രഹാം ബെന്‍ഹര്‍ പറഞ്ഞു.