എംഡിഎംഎയുമായി പിടിയിലായി
തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വച്ച് പുലര്‍ച്ചെ നടത്തിയ വാഹനപരിശോധനയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി കോഴിക്കോട് ബേപ്പൂര്‍ ,അരക്കിണര്‍ സ്വദേശിയായ കുണ്ടോളി വീട്ടില്‍ നാഫില്‍.കെ (23) എന്നയാളെ മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശറഫുദ്ദീന്‍ ടി യും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. ഇയാളുടെ കൈവശത്തുനിന്നും 49.840 ഗ്രാം എംഡിഎംഎ യും 5 ഗ്രാം കഞ്ചാവും കണ്ടെത്തി.
പാര്‍ട്ടി ഡ്രഗ് എന്നറിയപ്പെടുന്ന എം.ഡി.എം.എ അതീവ മാരകമായ മയക്കുമരുന്നാണ്. 0.5 ഗ്രാം കൈവശം വെക്കുന്നത് പോലും 10 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. പ്രതിയെ ബഹു സിജെഎം 11 മാനന്തവാടി കോടതി മുമ്പാകെ ഹാജരാക്കുന്നതാണ്.പ്രിവന്റീവ് ഓഫീസര്‍ സുരേഷ് വെങ്ങാലിക്കുന്നേല്‍, കെ.പി ലത്തീഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനൂപ്.വി, സനൂപ് കെ.എസ്, മഹേഷ്.കെ, ഷിന്റോ സെബാസ്റ്റ്യന്‍, വിപിന്‍.പി എന്നിവര്‍ പങ്കെടുത്തു.