പാട്ടപെറുക്കിയുണ്ടാക്കിയ സമ്പാദ്യം ദുരിതബാധിതര്‍ക്ക്

0

പുല്‍പള്ളി ഏരിയപ്പള്ളി ഗാന്ധിനഗര്‍ കോളനിവാസിയായ രാജമ്മയാണ് ചെന്നൈയിലെ രാജേശ്വരി ക്ഷേത്രത്തിലേക്ക് കര്‍ക്കിടക മാസം ഒന്ന് മുതല്‍ വീടുകളില്‍ നിന്നും മറ്റും നേര്‍ച്ചയായി ലഭിച്ച പണവും ഇതിന് പുറമേ ടൗണിലെ പാട്ടയും കാര്‍ബോര്‍ഡും പെറുക്കി ലഭിച്ച 6150 രൂപയും മഴക്കെടുതി മൂലം ദുരിതത്തിലായ കുടംബങ്ങളെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി തമിഴ്‌നാട് സ്വദേശി രാജമ്മ സമൂഹത്തിന് മാതൃകയായി. ക്ഷേത്രങ്ങളിലേക്ക് വഴിപാടായി ലഭിച്ച ചില്ലറ പൈസ ഉള്‍പ്പടെ പുല്‍പള്ളി പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. ക്ഷേത്രത്തിലേക്കുള്ള വഴിപാട് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് തന്റെ മനസ്സില്‍ ഉദിച്ച ചിന്തയായിരുന്നെന്ന് രാജമ്മ പറഞ്ഞു. വര്‍ഷങ്ങളായി പുല്‍പള്ളി ടൗണിലും പരിസര പ്രദേശങ്ങളിലും നിന്നുമുള്ള പഴയ വസ്തുക്കള്‍ ശേഖരിച്ചായിരുന്നു രാജമ്മ ഉപജീവനം നടത്തുന്നത്. പുല്‍പള്ളി പഞ്ചായത്ത് സൗജന്യമായി നല്‍കിയ ഏരിയപ്പള്ളിയിലുള്ള വീട്ടിലാണ് രാജമ്മയും കുടുംബവും താമസിക്കുന്നത്. രാജമ്മയില്‍ നിന്നും പുല്‍പള്ളി എ.എസ്.ഐ. എം.കെ.സാജു പണം ഏറ്റുവാങ്ങി. ഗ്രാമപ്പഞ്ചായത്ത് അംഗം സണ്ണി തോമസിനെ പണം ഏല്‍പ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!