പ്രാര്‍ത്ഥനകള്‍ വിഫലം സൗരവ് യാത്രയായി
തലച്ചോറിന് അണുബാധയേറ്റ് അത്യാസന്ന നിലയില്‍ ചികിത്സയിലായിരുന്ന തവിഞ്ഞാല്‍ വിമലനഗറില്‍ ഇളംപൂള്‍ ഐ.സി. വിനോദ് സുനിത ദമ്പതികളുടെ മകന്‍ സൗരവ് (12) ഒടുവില്‍ മരണത്തിന് കീഴടങ്ങി. മാനന്തവാടി എം.ജി.എം സ്‌കൂള്‍ ഏഴാം തരം വിദ്യാര്‍ത്ഥിയായിരുന്നു. തിരുവനന്തപുരം ശ്രീ ചിത്തിര ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. സൗരവിന്റെ രോഗം ഓപ്പറേഷനിലൂടെ മാത്രമെ ഭേദമാക്കാന്‍ കഴിയൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതനുസരിച്ച് തവിഞ്ഞാലിലെ ജീപ്പ്, ഓട്ടോ തൊഴിലാളികളുടെ കൂട്ടായ്മ കൈകോര്‍ത്ത് ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ച് ധനസമാഹരണം നടത്തിവരുകയായിരുന്നു. ഇതിനിടയിലാണ് എല്ലാവരുടെയും പ്രതീക്ഷകളും തെറ്റിച്ച് സൗരവ് യാത്രയായത്.