മുഴുവൻ വിസാ നിയമലംഘകരും ഈമാസം 31ന് മുമ്പ് രാജ്യം വിടണമെന്ന് യുഎഇ ഫെഡറൽ അതോറിറ്റി
യുഎ ഇയിൽ കഴിയുന്ന മുഴുവൻ വിസാ നിയമലംഘകരും ഈമാസം 31 ന് മുമ്പ് രാജ്യം വിടണമെന്ന് ഫെഡറൽ അതോറിറ്റിയുടെ മുന്നറിയിപ്പ്. പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാൻ അനുവദിച്ച പൊതുമാപ്പ് സമയം ഈമാസം അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.