പുല്‍പ്പള്ളി ടൗണിലും മാര്‍ക്കറ്റിലും സ്വകാര്യ സ്ഥാപനത്തിലും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പുല്‍പ്പള്ളി ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ തിങ്കളാഴ്ച്ച വരെ അടച്ചിടാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.മെഡിക്കല്‍ഷോപ്പ് ,പച്ചക്കറി പലച്ചരക്ക് കടകള്‍ തുറക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം 70-യോളം പേര്‍ക്ക് ആന്റിജന്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പും ഗ്രാമ പഞ്ചായത്തും ടൗണ്‍പൂര്‍ണ്ണമായി അടച്ചിടാന്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.