രജനി മക്കള്‍ നീതി മന്‍ഡ്രം’ യോഗം ഇന്ന് ചെന്നൈയില്‍
രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമോ ഇല്ലയോ എന്ന ചര്‍ച്ചയിക്കിടയില്‍ രജനി മക്കള്‍ മന്‍ഡ്രത്തിന്റെ യോഗം വിളിച്ച് നടന്‍ രജനികാന്ത്. രാവിലെ പത്ത് മണിക്ക് ചെന്നൈയിലാണ് യോഗം ചേരുക. രജനികാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സുപ്രധാന യോഗമാണ് നടക്കുന്നത്. പാര്‍ട്ടി പ്രഖ്യാപിക്കണോ വേണ്ടയോ എന്നതില്‍ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
ചെന്നൈ കോടമ്പാക്കത്ത് രജനി കാന്തിന്റെ ഉടമസ്ഥതയിലുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ ആയിരിക്കും യോഗം. രജനി മക്കള്‍ മന്‍ഡ്രത്തിന്റെ സംസ്ഥാന ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുക്കും. ഓരോ നേതാവുമായും നേരിട്ട് സംസാരിച്ച് അഭിപ്രായം ആരായുന്ന തരത്തിലായിരിക്കും യോഗം.
ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രാഷ്ട്രീയ പ്രഖ്യാപനത്തില്‍ നിന്ന് രജനികാന്ത് പിന്നാക്കം പോകുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും പാര്‍ട്ടി പ്രഖ്യാപനത്തെക്കുറിച്ച് പിന്നീട് രജനികാന്ത് അറിയിച്ചിരുന്നു. ഇതിനു ശേഷം ആദ്യമായാണ് ‘രജനി മക്കള്‍ മന്‍ഡ്ര’ത്തിന്റെ യോഗം നടക്കുന്നത്.