ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍.സഞ്ചാരികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം കൊണ്ടുവരാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.മറ്റു ജില്ലയില്‍നിന്നും അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ ജില്ലയില്‍ പ്രവേശിക്കാന്‍ പാടുള്ളുവെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ഓരോ ആഴ്ചയിലും ജില്ലയില്‍ വിനോദസഞ്ചാരികളുടെ എണ്ണം കൂടി വരികയാണ്. കുട്ടികളും പ്രായമായവരും അടക്കം വിനോദസഞ്ചാര മേഖലകളിലെത്തുന്നത് വേണ്ടത്ര മുന്‍കരുതലുകള്‍ ഇല്ലാതെയാണ്. മേഖലകളില്‍ കൊച്ചുകുട്ടികളെ കയറ്റുന്നത് നിരോധിച്ചതായും കലക്ടര്‍ പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവരില്‍നിന്നും പിഴയും ഈടാക്കും.ഇലക്ഷനോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.