സ്റ്റെപ് കിയോസ്‌ക്
ആരോഗ്യ വകുപ്പിന് കീഴില്‍ കോവിഡ് 19 ആന്റിജന്‍ ടെസ്റ്റ് നടത്തുന്നതിനായി സ്റ്റെപ്പ് കിയോസ്‌ക് മാനന്തവാടി മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റില്‍ നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഒരു വ്യക്തിക്ക് ടെസ്റ്റ് ചെയ്യുന്നതിന് 625 രൂപയാണ് ഫീസ്. അര മണിക്കൂറിനുള്ളില്‍ പരിശോധനാഫലം ലഭിക്കും. പ്രവര്‍ത്തന സമയം രാവിലെ 9 മുതല്‍ 2 വരെ. ഞായറാഴ്ച അവധിയായിരിക്കും.