ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്ന് പരാതി; കോവിഡ് സെന്ററില്‍ പ്രതിഷേധവുമായി രോഗികള്‍.
നല്ലൂര്‍നാട് സി.എഫ്.എല്‍.ടി.സിയിലാണ് ഭക്ഷണം തികയാതെ വന്നതിനാല്‍ രോഗികള്‍ പ്രതിഷേധിച്ചത്.നിലവില്‍ 68 രോഗികളാണ് ഇവിടെയുള്ളത്. പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയ ഇഡലിയിലും രാത്രിയിലെ ചപ്പാത്തിയിലുമാണ് അളവു കുറഞ്ഞതായി പരാതിയുള്ളത്. ഇന്ന് വൈകുന്നേരം വിളമ്പിയ ചപ്പാത്തി രണ്ടെണ്ണംപോലും കിട്ടിയില്ലെന്ന അവസ്ഥ വന്നതോടെയാണ് രോഗികള്‍ പ്രതിഷേധിച്ചത്. പ്രതിദിനം ഒരാള്‍ക്ക് ഭക്ഷണത്തിന് 137 രൂപ ഉണ്ടായിട്ടും പലര്‍ക്കും ആവശ്യത്തിന് ഭക്ഷണം കിട്ടാറില്ലെന്ന് രോഗികള്‍ പറഞ്ഞു.സംഭവം ശ്രദ്ധയില്‍ പെട്ടതായും നാളെ മുതല്‍ ആവശ്യത്തിന് ഭക്ഷണം നല്‍കാനുള്ള സൗകര്യം ഒരുക്കിയതായും അതികൃതര്‍ ഉറപ്പു നല്‍കിയതിനാല്‍ രോഗികള്‍ പ്രതിക്ഷേധം അവസാനിപ്പിച്ചു.