ഹാരിസിന് സീറ്റില്ല വ്യാപക പ്രതിഷേധം
കല്‍പ്പറ്റ നഗരസഭ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും പത്തൊമ്പതാം വാര്‍ഡ് കൗണ്‍സിലറായ വി. ഹാരിസിനെ തഴഞ്ഞതില്‍ വ്യാപക പ്രതിഷേധം. കഴിഞ്ഞ അഞ്ചുവര്‍ഷവും കല്‍പ്പറ്റ നഗരസഭയില്‍ സജീവമായി പ്രവര്‍ത്തിച്ച ഹാരിസിന് സീറ്റ് നിഷേധിച്ചത് ചര്‍ച്ചാ വിഷയമാവുകയാണ്.ജില്ലാ കമ്മറ്റി അംഗത്തിന്റെ ഇടപെടലാണ് ഹാരിസിനെ പട്ടികയില്‍ നിന്നും ഒഴിവാക്കിയതെന്നും ആരോപണം ഉയരുന്നുണ്ട്.
ആദ്യ രണ്ടരവര്‍ഷം പ്രതിപക്ഷത്തിരുന്നപ്പോഴും പിന്നീടുള്ള രണ്ടര വര്‍ഷം നഗരസഭാ ഭരണം നടത്തിയപ്പോഴും മുന്‍നിരയില്‍ നിന്നും പ്രവര്‍ത്തിച്ച ഹാരിസിന്റെ പ്രവര്‍ത്തനം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നു.
ഏറെ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്ന ടൗണ്‍ നവീകരണ പ്രവൃത്തികള്‍ വേഗത്തിലാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഹാരിസിനെ തഴയുന്നത് നഗരസഭയില്‍ ഇടതുപക്ഷത്തിന് ഗുണകരമാവില്ല എന്ന അഭിപ്രായം ഉയരുന്നുണ്ട്.കല്‍പ്പറ്റ നഗരസഭയില്‍ ഇടതുപക്ഷം അധികാരത്തിലെത്തിയാല്‍ ചെയര്‍മാന്‍ പദവി ഉള്‍പ്പെടെ ലഭിക്കാന്‍ സാധ്യതയുള്ള ആള്‍ കൂടിയാണ് ഹാരിസ്.ഏതായാലും സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധങ്ങള്‍ ഉയരുകയാണ്.