എല്‍ഡിഎഫിന് വയനാട്ടില്‍ വന്‍മുന്നേറ്റമുണ്ടാക്കാനാവും :പികെ ശ്രീമതി ടീച്ചര്‍
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ എല്‍ഡിഎഫിന് വന്‍മുന്നേറ്റമുണ്ടാക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് സിപിഎം കേന്ദ്ര കമ്മറ്റിയംഗവും മുന്‍ മന്ത്രിയുമായ പി കെ ശ്രീമതി ടീച്ചര്‍. വെള്ളമുണ്ടയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
നാലരക്കൊല്ലമായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ക്ഷേമകാര്യ പ്രവര്‍ത്തനങ്ങള്‍ മാത്രം ചൂണ്ടിക്കാണിച്ച് വോട്ടര്‍മാരെ സമീപിച്ചാല്‍ പോലും എല്‍ഡിഎഫ് അനുകൂല സമീപനം ജനങ്ങള്‍ സ്വീകരിക്കും.സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ബോധ്യപ്പെട്ട നിരവധ ിപേരാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സില്‍ നിന്നും മുസ്ലിംലീഗില്‍ നിന്നും രാജിവെച്ച് എല്‍ഡിഎഫിലെത്തുന്നതെന്നും അവര്‍ പറഞ്ഞു. കണ്‍വെന്‍ഷനില്‍ കേരള കോണ്‍ഗ്രസ്(എം)ജില്ലാ ട്രഷറര്‍ പി ടി മത്തായി അദ്ധ്യക്ഷനായിരുന്നു.വടകര എംഎല്‍എ സികെ നാണു,എഎന്‍ പ്രഭാകരന്‍,കെ റഫീഖ് തുടങ്ങിയവരും വിവിധ ഘടകക്ഷി നേതാക്കളും സ്ഥാനാര്‍ത്ഥികളും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.