കഴിഞ്ഞദിവസത്തെ കനത്ത മഴയില്‍ കല്‍പ്പറ്റ കൈനാട്ടി ജനറല്‍ ആശുപത്രിയുടെ സംരക്ഷണഭിത്തി റോഡിലേക്ക് ഇടിഞ്ഞുവീണു.അപകടസമയത്ത് വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.ജനങ്ങള്‍ സ്ഥിരമായി കാല്‍നടയായി പോകുന്ന വഴി കൂടിയാണിത്.
ഇന്നലെ ഉച്ചമുതല്‍ കല്‍പ്പറ്റയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയാണ് പെയ്തത്. ഇതോടെ പലഭാഗങ്ങളിലും വ്യാപക നഷ്ടമുണ്ടായി. കഴിഞ്ഞദിവസവും സംരക്ഷണ ഭിത്തിയോട് തൊട്ടടുത്തുള്ള ഭാഗങ്ങള്‍ റോഡിലേക്ക് നിലംപൊത്തിയിരിക്കുന്നു.
സംരക്ഷണ ഭിത്തിയുടെ പകുതിയില്‍ അധികവും ഇടിഞ്ഞ് വീണതിനാല്‍ ബാക്കി ഭാഗവും ഏതുസമയവും തകര്‍ന്നു വീഴുന്ന സ്ഥിതിയാണ്.സംരക്ഷണഭിത്തിയുടെ താഴെയുള്ള വഴിയില്‍ സഞ്ചരിക്കുന്ന കാല്‍നടയാത്രക്കാര്‍ക്കും അപകട ഭീഷണിയുണ്ട്.