അമ്പലവയലിനു സമീപം കളത്തുവയലില്‍ നടത്തിയ വാഹനപരിശോധക്കിടെ വ്യാജ രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിച്ച് ഓടിച്ച മോട്ടോര്‍ സൈക്കിള്‍ പിടികൂടി.വയനാട് ആര്‍ടിഒ എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡിലെഎം വി ഐ സുനില്‍, അജിത്കുമാര്‍, ഗോപികൃഷ്ണന്‍, സുനീഷ്, റോണി ജോസ് വര്‍ഗ്ഗീസ് എന്നിവര്‍ നടത്തിയ വാഹന പരിശോധനയിലാണ് മോട്ടോര്‍ സൈക്കിള്‍ പിടികൂടിയത്.
വാഹനം പരിശോധിച്ച് നടത്തിയ വിശദമായ അന്വഷണത്തില്‍ വാഹനത്തിന്റെ ശരിയായ രജിസ്‌ട്രേഷന്‍ നമ്പര്‍ കണ്ടെത്തുകയും വാഹന ഉടമയെ ഫോണില്‍ ബന്ധപ്പെട്ട് അന്വേഷിച്ചതില്‍ വാഹനം 2019 നവംബര്‍ മാസം എറണാകുളം ജില്ലയിലെ കളമശ്ശേരിയില്‍ നിന്നും മോഷണം പോയിട്ടുള്ളതായും ഇതുമായി ബന്ധപ്പെട്ട് കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായും അറിയാന്‍ കഴിഞ്ഞു തുടര്‍ നടപടികള്‍ സ്വീകരിക്കുന്നന് വാഹനം പിടിച്ചെടുത്ത് ഡ്രൈവര്‍ ഉള്‍പ്പെടെ അമ്പലവയല്‍ പോലീസ് സ്റ്റേഷന്‍എസ് എച്ച് ഒ യെ ഏല്‍പ്പിച്ചു.