മുഖ്യമന്ത്രിയും സംഘവും ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു.

0

മഴക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി ജില്ലയിലെത്തി. രാവിലെ 10.15 ലോടെ എയര്‍ഫോഴ്സിന്റെ ഹെലികോപ്റ്ററിലാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും അടങ്ങിയ സംഘം ബത്തേരി സെന്‍്മേരീസ് കോളേജ് ഹെലിപാടില്‍ ഇറങ്ങിയത്. ജില്ലയിലെ മഴക്കെടുതി അനുഭിവിക്കുന്ന ആളുകളെ നേരിട്ടു കാണുവാനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനുമാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല അടക്കമുള്ളവര്‍ ജില്ലയിലെത്തിയത്. മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും പുറമെ റവന്യു വകുപ്പ് മന്ത്രി ചന്ദ്രശേഖരനും, ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പി ലോക്നാഥ ബഹ്റ ഒപ്പമുണ്ടായിരുന്നു. ബത്തേരിയില്‍ ഇന്നലെ രാത്രിയോടെ എത്തിയ തുറമുഖം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും സംഘത്തോടൊപ്പം ചേര്‍ന്നു.

നേരത്തെ അറിയിച്ചതില്‍ നിന്നും വ്യത്യസ്തമായി സംസ്ഥാനത്ത് ആദ്യം വയനാട്ടിലാണ് സംഘം എത്തിയത്. തുടര്‍ന്ന് റോഡ് മാര്‍ഗം ജില്ലയിലെ കല്‍പ്പറ്റ മുണ്ടേരിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് പോയി. ജില്ലയിലെ എം.എല്‍.എ മാര്‍, ജില്ലാ കലക്ടര്‍ ഉള്‍പ്പെടയുള്ളവര്‍ മുഖ്യമന്ത്രിയെ ക്യാമ്പില്‍ സ്വീകരിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലെ സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രിയും സംഘവും കലക്ട്രേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ പങ്കെടുത്തു. കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ കാലവര്‍ഷക്കെടുതിയില്‍ മരണപ്പെട്ട കുടുംബങ്ങള്‍ക്ക് 4 ലക്ഷം, വീട് പൂര്‍ണ്ണമായി തകര്‍ന്നവര്‍ക്ക് 4 ലക്ഷം, വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷവും നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എം.പി എം.ഐ ഷാനവാസ്, എം.എല്‍.എമാരായ സി.കെ.ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍, ഒ ആര്‍ കേളു, ജില്ലയിലെ മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അവലോകന യോഗത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!