ഒമാനില്‍ തൊഴില്‍ രേഖകളുടെ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് അറിയിപ്പുമായി മന്ത്രാലയം

0

 തൊഴില്‍ രേഖകളുടെ കാലാവധി കഴിഞ്ഞ് ഒമാനില്‍ കഴിയുന്ന പ്രവാസികള്‍ക്ക് പിഴ കൂടാതെ രാജ്യം വിട്ടു പോകുന്നതിന്  ഒമാന്‍ തൊഴില്‍ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെയാണ് രാജ്യത്ത് കുടുങ്ങി കിടക്കുന്ന പ്രവാസികള്‍ക്കായി മന്ത്രാലയം ഈ ആനുകൂല്യം അനുവദിച്ചിരിക്കുന്നത്.തൊഴില്‍ രേഖകളുടെ കാലാവധി കഴിഞ്ഞ് രാജ്യത്ത് കുടുങ്ങി കിടക്കുന്ന പ്രവാസികള്‍ മടങ്ങി പോകുകയാണെങ്കില്‍ തൊഴില്‍ രേഖകളുമായി ബന്ധപ്പെട്ട പിഴയില്‍ നിന്നും ഒഴിവാക്കുമെന്നാണ് മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നത്. പാസ്സ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞ പ്രവാസികള്‍ അതാത് രാജ്യത്തിന്റെ സ്ഥാനപതി കാര്യാലയത്തില്‍ നിന്നും മടക്ക യാത്രക്ക് മുന്‍പേ പാസ്‌പോര്ട്ട്  പുതുക്കണമെന്നും ഒമാന്‍ തൊഴില്‍ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!