കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി പ്രദേശപ്രദേശത്തെകുരങ്ങ് ശല്യത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് ഹരിതഗിരി റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കൂട് വെച്ച് കുരങ്ങിനെ പിടിക്കുന്നത് നിലച്ചുപോയെന്നും, വീടിനും കൃഷിക്കും ജന ജീവിതത്തിനും കുരങ്ങ് ശല്യം വലിയ ഭീക്ഷണിയാണെന്നും ഭാരവാഹികള്‍ പറഞ്ഞു. അടുത്തിടെയായി കുരങ്ങുകളുടെ ഒരെണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായത്. ഈ സന്ദര്‍ഭത്തില്‍ കുരങ്ങിനെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചു ഉപദ്രവകാരികളായ കുരങ്ങുകളെ കൊന്നുകളയണമെന്നും, വംശവര്‍ദ്ധന തടയുകയാണ് ഏക പ്രതിവിധിയെന്നും ഹരിതഗിരി റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. അസോസിയേഷന്‍ പ്രസിഡന്റ് ബാബു വര്‍ഗീസ്, ട്രഷറര്‍ ടി വി കുര്യാക്കോസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.