മുത്തങ്ങയില്‍ നിന്ന് കുടിയിറക്കിയ ആദിവാസികള്‍ക്ക് വേണ്ടി പുനരധിവാസ മേഖലകളിലെ ഭവന നിര്‍മ്മാണം ജില്ലാ നിര്‍മ്മിതി കേന്ദ്രം പോലുള്ള ബാഹ്യ ഏജന്‍സികളെ ഏല്‍പ്പിച്ച നടപടി റദ്ദാക്കണമെന്ന് വിവിധ ആദിവാസി സംഘടനകള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ജില്ലാ നിര്‍മ്മിതി കേന്ദ്രവുമായുണ്ടാക്കിയ കരാര്‍ റദ്ദാക്കി ആദിവാസികള്‍ നേരിട്ടോ അല്ലെങ്കില്‍ അവരുടെ സൊസൈറ്റികള്‍ക്കോ നിര്‍മ്മാണ ചുമതല ഏല്‍പ്പിക്കണം. രണ്ട് ഇടനിലക്കാര്‍ വന്നതോടെ ഭൂമിനല്‍കി പുനരധിവസിപ്പിക്കുന്ന എല്ലാ പദ്ധതികളും പുനരധിവാസ മിഷനെ ഏല്‍പ്പിക്കണമെന്നും ആദിവാസി സംഘടന ഭാരവാഹികള്‍ ആവശ്യപ്പെട്ടു. നവംബര്‍ 24 ന് കലക്ട്രേറ്റ് പടിക്കല്‍ ആദിവാസിക ളുടെ റിലേ സത്യാഗ്രഹ പരിപാടിക്ക് തുടക്കം കുറിക്കും.ആദിവാസി ഗോത്ര മഹാസഭ സംസ്ഥാന കോഡിനേറ്റര്‍ എം. ഗീതാനന്ദന്‍, സ്റ്റേറ്റ് കൗണ്‍സില്‍ പ്രിസീഡീയം അംഗം രമേശന്‍ കൊയാലിപ്പുര, കേരള ആദിവാസി ഫോറം അംഗം എ. ചന്തുണ്ണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.