പൊതു വിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കരിയര്‍ വെബിനാറുകള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒരു മാസം നീണ്ടു നില്‍ക്കുന്ന വെബിനാര്‍ ഈ മാസം ഒമ്പതിന് ഉച്ചക്ക് രണ്ട് മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.
വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ താെഴില്‍ സാധ്യതകള്‍ പരിചയപ്പെടുത്തുന്ന വിവിധ സെഷനുകള്‍ സംഘടിപ്പിക്കും. മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് ആതിഥേയത്വം വഹിക്കുന്നത്. കരിയര്‍ ഗൈഡന്‍സ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഡോ. സി എം അസീം അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. പി പി പ്രകാശന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കോര്‍ഡിനേറ്റര്‍ സി ഇ ഫിലിപ്പ്, ജോ. കോര്‍ഡിനേറ്റര്‍ മനോജ് ജോണ്‍, ജില്ലാ കണ്‍വീനര്‍ കെ ബി സിമില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.