വയനാട് വന്യജീവി സങ്കേതത്തില്‍ ഒരുങ്ങുന്ന വന്യമൃഗ അഭയകേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.വടക്കനാട് ഗ്രാമസംരക്ഷണസമിതിയാണ് വനംവകുപ്പിന്റെ നടപടി ക്കെതിരെ പ്രത്യക്ഷസമരത്തിന് തയ്യാറെടുക്കുന്നത്. ജനപ്രതിനിധികളോടും പ്രദേശവാസികളോടും ആലോചിക്കാതെ വനംവകുപ്പ് നടപ്പാക്കുന്ന പദ്ധതി വരും കാലങ്ങളില്‍ നാട്ടുകാര്‍ക്ക് ഭീഷണിയാകുമെന്നുമാണ് സമിതിയുടെ ആക്ഷേപം.
വയനാട് വന്യജീവിസങ്കേതത്തില്‍ കുറിച്യാട് റെയിഞ്ചില്‍ വനംവകുപ്പ് നിര്‍മ്മിക്കുന്ന വന്യമൃഗ അഭയകേന്ദ്രത്തിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്.
ഈ സാഹചര്യത്തില്‍ നിയമപരമായും, സമരത്തിലൂടെയും വനംവകുപ്പിനെതിരെ രംഗത്തെത്തുമെന്നാണ് സമിതിയുടെ മുന്നറിയിപ്പ്.