കെ.പി.എസ്.ടി.എ മാനന്തവാടി എ.ഇ.ഒ.ഓഫീസിന് മുന്‍പില്‍ ധര്‍ണ്ണ നടത്തി
ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുകയും അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കെ.പി.എസ്.ടി.എ മാനന്തവാടി എ.ഇ.ഒ.ഓഫീസിന് മുന്‍പില്‍ ധര്‍ണ്ണ നടത്തി.ധര്‍ണ്ണ കെ.പി.എസ്.ടി.എ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സുരേഷ് ബാബു വാളല്‍ ഉദ്ഘാടനം ചെയ്തു.ജോസ് മാത്യു അദ്ധ്യക്ഷനായിരുന്നു.കെ.ജി.ബിജു, അബ്രഹാം കെ മാത്യു, എം.പ്രതീപ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.സംസ്ഥാന വ്യാപക സമരത്തിന്റെ ഭാഗമായാണ് മാനന്തവാടിയിലും ധര്‍ണ്ണ സമരം നടത്തിയത്.