അറബി ഭാഷ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം കെഎഎംഎ
അറബി ഭാഷ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി നേതൃത്വത്തില്‍ കലക്ടറേറ്റിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ഉദ്ഘാടനം ചെയ്തു.
അറബിക് സര്‍വകലാശാല സ്ഥാപിക്കുക, ദേശീയ വിദ്യാഭ്യാസ നയത്തിലെ അപാകതകള്‍ പരിഹരിക്കുക, ദേശീയ വിദ്യാഭ്യാസ നയത്തില്‍ അറബി ഭാഷ പഠനം ഉള്‍്‌പ്പെടുത്തുക, സംവരണ അട്ടിമറി അവസാനിപ്പിക്കുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്ന ധര്‍ണ. സംസ്ഥാന വൈസ് പ്രസിഡന്റ് ഇ. മുസ്തഫ അധ്യക്ഷയായിരുന്നു. പി.എം.അസൈനാര്‍്, ടി.എ.ഹംസ, സി.സി.നൗഷാദ്, എം.ജമീല എന്നിവര്‍ സംസാരിച്ചു.