എങ്കള പണി പദ്ധതിക്ക് തുടക്കമായി.
തിരുനെല്ലി പഞ്ചായത്തില്‍ മഹാത്മാ ഗാന്ധിദേശിയ ഗ്രാമീണ തൊഴില്‍ ഉറപ്പു പദ്ധതിയുടെയും, ആദിവാസി സമഗ്ര വികസന പദ്ധതിയുടെയും ഭാഗമായി സംസ്ഥാനത്ത് ആദ്യമായി കുടുംബശ്രി വഴി നടപ്പാക്കുന്ന എങ്കള പണി പദ്ധതിക്ക് തുടക്കമായി.
തിരുനെല്ലി പഞ്ചായത്തിലെ കുതിരക്കോട് മാന്ദാനംകുന്ന് കോളനിയില്‍ എം എല്‍ എ .ഒ ആര്‍കേളു പരിപാടി ഉദ്ഘാടനം ചെയ്തു.തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് .ജി. മായാദേവി അധ്യക്ഷത വഹിച്ചു.തിരുനെല്ലി സിഡിഎസ് വേണ്ടറായി പഞ്ചായത്തിലെ പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗത്തിലെ ആദിവാസി ജന വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 400 ഓളം കുടുംബങ്ങള്‍ക്ക് ഈ പദ്ധതിയിലുടെ പശു തൊഴുത്ത്,ആട്ടിന്‍ കൂട് എന്നിവ നിര്‍മ്മിച്ച് നല്‍കും. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സജിത, അസ്സി. കോ -ഓര്‍ഡിനേറ്റര്‍ ഹാരിസ് തൊഴിലുറപ്പ് ജില്ലാ ഓഫീസര്‍ മജിദ്, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ റുഖിയ സൈനുദീന്‍ ആദിവാസി സമഗ്ര വികസന പദ്ധതി കോ -ഓര്‍ഡിനേറ്റര്‍ സായ് കൃഷ്ണന്‍, കെ.അനന്തന്‍ നമ്പ്യാര്‍, ഗോപി വി.കെ.വിഷ്ണു എന്നിവര്‍ സംസാരിച്ചു.