വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറി 28-ാം വയസ്സിലേക്ക്
വെള്ളമുണ്ടയുടെ സാംസ്‌കാരിക കേന്ദ്രമായ വിജ്ഞാന്‍ ലൈബ്രറി ഇരുപത്തിയെട്ടാം വയസ്സിലേക്ക്. വെള്ളമുണ്ടയുടെ സാംസ്‌കാരിക രംഗത്തെ അഭിവാജ്യ ഘടകമായി മാറിയിരി ക്കുകയാണ് വായനശാല. കോവിഡ് നിയന്ത്രണം വരുന്നതിനു മുന്‍പ് വ്യത്യസ്ത പരിപാടികളിലൂടെ സജീവമായിരുന്ന ലൈബ്രറി ഇപ്പോള്‍ കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 28 ആം വാര്‍ഷിക ത്തോടനുബന്ധിച്ച് 28 വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിക്കാനാണ് ലൈബ്രറി പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.