കോവിഡ് രോഗനിർണയത്തിന് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ലഭ്യമാക്കി ബഹ്റൈന്‍
ബഹ്റൈനിൽ വേഗത്തിലും എളുപ്പത്തിലും കോവിഡ് രോഗനിർണയം നടത്താനായി റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ലഭ്യമാക്കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ ഫാർമസികളിലാണ് കിറ്റുകൾ ലഭ്യമാക്കുക.
കോവിഡ് രോഗനിർണയം സ്വയം പരിശോധിക്കാൻ ആഗ്രഹിക്കുന്നവർക്കായി ആണ് കിറ്റുകൾ ലഭ്യമാക്കുന്നത്. ഇത്തരം കിറ്റുകൾ ഉപയോഗിച്ച് 15 മിനിറ്റിനുള്ളിൽ ഫലം അറിയാൻ കഴിയും. ഒരു കിറ്റിന് 4 ദിനാർ ആണ് വില.