ഭാരത് ഗ്യാസ് ഏജന്‍സി ഓഫീസ് ഉദ്ഘാടനം ചെയ്തു
ഭാരത് പെട്രോളിയം കോര്‍പറേഷന്‍ തവിഞ്ഞാല്‍ പഞ്ചായത്തില്‍ അനുവദിച്ച ഭാരത് ഗ്യാസ് ഏജന്‍സി ഓഫീസ് പേര്യ 38 ല്‍ എം എല് എ ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു. തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് അനീഷ സുരേന്ദ്രന്‍ ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ബാബു ഷജില്‍ കുമാര്‍, മെമ്പര്‍ മാരയ എം ജി ബാബു, ബിന്ദു വിജയകുമാര്‍, വിവിധ രാഷ്ട്രീയ ഭാരവാഹികള്‍ ആയ പോക്കര്‍ ഹാജി ,മാധവന്‍, അനില്‍ കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.പുതിയ കണക്ഷനുകളും മറ്റു കമ്പനികളുടെ കണക്ഷന് മാറ്റി നല്‍കലും അനുബന്ധ സേവനങ്ങളും ഉടന്‍ ലഭ്യമാക്കുമെന്ന് ഗ്യാസ് ഏജന്‍സി അറിയിച്ചു.