സിഎംപി കലക്ടറേറ്റ് ധര്‍ണ നടത്തി
വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ അഴിമതികള്‍ അന്വേഷിക്കണം, കോടിയേരി ബാലകൃഷ്ണനെ ചോദ്യം ചെയ്യണം, ബിനീഷിന്റെ ബോസ് ആരെന്ന് അന്വേഷിക്കുക എന്നീ ആവശ്യങ്ങളുമായി സിഎംപിജില്ലാ കൗണ്‍സില്‍ കളക്ടറേറ്റിനു മുന്നില്‍ ധര്‍ണ നടത്തി .ടിവി രഘു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി കെ ഭൂപേഷ് ധര്‍ണ ഉദ്ഘാടനം ചെയ്തു. വിഎസ് വത്സരാജ,് ബെന്നി മാതോത്ത്, ശ്രീധരന്‍ അമ്മാനി, ബെന്നി, ശീതള രാജന്‍, സുശീല അലക്‌സ്, നിതിന്‍ തോമസ് ,മണികണ്ഠന്‍, പി വേണി പള്ളിക്കുന്ന് എന്നിവര്‍ പ്രസംഗിച്ചു.