സൗജന്യ ഗ്യാസ് വിതരണ പദ്ധതിയുടെ മറവില്‍ വന്‍ കൊള്ള

0

കേന്ദ്ര ഗവണ്‍മെന്റിന്റെ സൗജന്യ ഗ്യാസ് വിതരണ പദ്ധതിയുടെ മറവില്‍ വന്‍ കൊള്ള നടക്കുന്നതായി പരാതി. ചില സ്വകാര്യ ഗ്യാസ് ഏജന്‍സികളാണ് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഗ്യാസ് നല്‍കുന്നതിന് പണം ഈടാക്കുന്നത്. പി.എം.ആര്‍.വൈ പദ്ധതിയില്‍ സൗജന്യ ഗ്യാസ് നല്‍കുന്ന പദ്ധതിയിലാണ് പുല്‍പ്പള്ളിയിലെ സ്വകാര്യ ഗ്യാസ് ഏജന്‍സി 200 രൂപ മുതല്‍ 750 രൂപ ഇവരില്‍ നിന്ന് ഈടാക്കിയെന്ന് ആദിവാസികളും ബിപിഎല്‍ കുടുംബങ്ങളും പരാതി ഉന്നയിക്കുന്നത്. ഗുണഭോക്താളില്‍ നിന്ന് ഒരു രൂപ പോലും വാങ്ങാന്‍ വ്യവസ്ഥയില്ലന്ന് ഓയില്‍ കോര്‍പ്പറേഷന്‍ ജില്ലാ മേധാവി വയനാട് വിഷനോട് വിശദീകരിച്ചു. കൂടാതെ സൗജന്യമായി നല്‍കുന്ന ഗ്യാസ് അടുപ്പ് മാറ്റി സ്വകാര്യ ഏജന്‍സികളുടെ ഗ്യാസ് അടുപ്പ് നല്‍കി 1500 രുപ വരെ ഈടാക്കുന്നതായും ആക്ഷേപമുണ്ട്. ജില്ലയില്‍ ഇത്തരത്തില്‍ ഗ്യാസ് വിതരണം നടത്തിയതിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പാണ് സ്വകാര്യ ഏജന്‍സികള്‍ നടത്തിയതെന്നാണ് ആക്ഷേപമുയരുന്നത്, വനമേഖലയില്‍പ്പെട്ട ഗോത്ര കുടുംബങ്ങള്‍ക്ക് വനം വകുപ്പ് നല്‍കിയ ഗ്യാസ് കണക്ഷനിലും ഏജന്‍സികള്‍ പണം പിരിച്ചതായി ആക്ഷേപമുയരുന്നുണ്ട്. 5000 രുപയോളം പുറത്ത് പുതിയ ഗ്യാസ് കണക്ഷന് അടുപ്പ് ഉള്‍പ്പെട വേണമെന്നിരിക്കെ 1000മോ 500ഓ കൊടുത്താല്‍ കണക്ഷന്‍ ലഭിക്കുമെന്നാലോചിച്ച് പണം കൊടുത്ത ആളുകള്‍ ആക്ഷേപമുന്നയിക്കാത്തത് കൊണ്ട് സൗജന്യ ഗ്യാസായാലും സ്വകാര്യ ഏജന്‍സികള്‍ ഇങ്ങനെ ഇവരുടെ സര്‍വ്വീസ് ചാര്‍ജ്ജ് വാങ്ങിക്കൊണ്ടിരിക്കുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!