മാതൃകയായി ജെറുസലേം കാട് വെട്ട് ടീം

0

അപകടമേഖലയില്‍ ഭീഷണി ആയി നില്‍ക്കുന്ന കാട് വെട്ടിത്തെളിച്ച് നാടിനും പി.ഡബ്ല്യൂ.ഡി അധികൃതര്‍ക്കും മാതൃകയായി ജെറുസലേം കാട് വെട്ട് ടീം. അപകടങ്ങള്‍ പതിവായി നടക്കുന്ന പടിഞ്ഞാറത്തറ-മാനന്തവാടി ഹൈവേ റോഡിലെ പടിഞ്ഞാറത്തറ മുതല്‍ പതിനാറാം മൈല്‍ വരെയുള്ള അപകടകരമായ വളവുകളിലും റോഡുസൈഡുകളിലും കാഴ്ച മറച്ചു നില്‍ക്കുന്ന പൊന്തകാടുകളാണ് ജെറുസലേം കാട് വെട്ട് ടീമിന്റെ നേത്യത്വത്തില്‍ വെട്ടി മാറ്റിയത്. കൊടുംവളവുകളുള്ള ഈ റോഡില്‍ കാട് വളര്‍ന്നു നിന്ന് വന്‍ അപകടങ്ങള്‍ തുടര്‍ക്കഥ ആവുകയായിരുന്നു. ജെറുസലേം കാട് വെട്ട് ടീമിന്റെ പതിനഞ്ചോളം വരുന്ന പ്രവര്‍ത്തകര്‍ കാട് വെട്ടിത്തെളിച്ച് പ്രസ്തുത ഉദ്യമത്തില്‍ പങ്കാളികളായത്. റോഡിലെ കാഴ്ച സുഗമമാക്കി പടിഞ്ഞാറത്തറയിലെ 4 സ്‌കൂള്‍കളിലേക്ക് ദിവസവും പോകുന്ന നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് റോഡ് സൈഡിലെ കാട് വെട്ടി സൗകര്യം ഒരുക്കുകയും അപകടങ്ങള്‍ കുറയ്ക്കുകയും എന്ന ലക്ഷ്യത്തോടെയാണ് ജെറുസലേം ടീമിന്റെ ഇടപെടല്‍ ഉണ്ടായത്. ഈ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചു കൊണ്ട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ സ്ഥലത്ത് എത്തിയിരുന്നു. നാടിന് മാതൃകപരമായ പ്രവര്‍ത്തനമാണ് ജെറുസലേം കാട് ടീം നിര്‍വഹിച്ചത് എന്ന് കെ.ബി. നസീമ പറഞ്ഞു. നിരവധി തവണ പി.ഡബ്ല്യൂ.ഡി അധികാരികളോട് കാട് വെട്ടി തരണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും നടപടികള്‍ ഒന്നും ഉണ്ടായില്ല. പി.ഡബ്ല്യൂ.ഡി ഡിപ്പാര്‍ട്ട്‌മെന്റിന്റെ കാലാകാലങ്ങളായുള്ള അനാസ്ഥയാണ് ഇതിന് കാരണം.മുന്‍കാലങ്ങളില്‍ കാട് വെട്ടുവനായി കരാര്‍ കൊടുക്കുകയും ഒരു തവണ പോലും ഈ പദ്ധതി പൂര്‍ത്തിയാക്കിയിട്ടില്ല. ഇതേ തുടര്‍ന്ന് ആണ് ജെറുസലേം ടീം മുമ്പോട്ടിറങ്ങി പ്രസ്തുത ഉദ്യമം നിര്‍വഹിച്ചത്. ഇതേ തുടര്‍ന്ന് നാട്ടുകാരുടെ അഭിനന്ദനങ്ങള്‍ ജെറുസലേംടീമിനോട് അറിയിച്ചു. സിജു.സി.സാമുവല്‍ , സി.എം.രാജു തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!