തൊവരിമല ശുദ്ധജല വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു

0

നെന്മേനി പഞ്ചായത്തിലെ തൊവരിമല ശുദ്ധജല വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് 48 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുരേഷ് താളൂര്‍ നിര്‍വ്വഹിച്ചു.

നെന്മേനി പഞ്ചായത്ത് പ്രസിഡണ്ട് കെ സി പത്മനാഭന്‍ അധ്യക്ഷനായി. അനിതി കോട്ടയില്‍, പി. റഷീദ്, സ്വപ്ന രാധാകൃഷ്ണന്‍, ഷാജി കോട്ടയില്‍, ശ്രിനിവാസന്‍, ക്ലൈഡ് റോസ് തുടങ്ങിയവര്‍ സംസാരിച്ചു. തൊവരിമല, ചുള്ളിയോട്, താളൂര്‍, കരടിപ്പാറ, ആനപ്പാറ പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുക എന്നലക്ഷ്യത്തോടെയാണ് പദ്ധതി തുടങ്ങിയിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!