നവംബര്‍ 3ന് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിഷേധസമരം

0

കോവിഡ് പ്രതിസന്ധിയില്‍ തകര്‍ന്ന് കൊണ്ടിരിക്കുന്ന വ്യാപാരമേഖലയെ സംരക്ഷിക്കുന്നതിന് പകരം കേന്ദ്ര സംസ്ഥാനസര്‍ക്കാരുകള്‍ നടത്തുന്ന വ്യാപാരദ്രോഹനടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മറ്റി സംസ്ഥാന വ്യാപകമായി 2020 നവംബര്‍ 3 ന് പ്രതിഷേധസമരം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയില്‍ അന്ന് 500 കേന്ദ്രങ്ങളില്‍ രാവിലെ 10 മുതല്‍ 12 വരെ പ്രതിഷേധദിനം ആചരിക്കും. കോവിഡിനെ സര്‍ക്കാര്‍ ധനസമാഹരണത്തിനുള്ള മാര്‍ഗമാക്കി മാറ്റി, പോലീസ് ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കയറൂരിവിട്ട് അവര്‍ക്ക് ക്വാട്ട നിശ്ചയിച്ച് വ്യാപാരികളില്‍ നിന്ന് അന്യായമായിപിഴ ഈടാക്കിക്കൊണ്ടിരിക്കുകയാണെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.കെ വാസുദേവന്‍ നവംമ്പര്‍ 3ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കലക്ട്രേറ്റിനു മുന്‍പില്‍ പ്രതിഷേധസമരം ഉദ്ഘാടനം ചെയ്യും.

Leave A Reply

Your email address will not be published.

error: Content is protected !!